പശ്ചിമനമസ്കാരാസനം (വിപരീത പ്രാർഥനാസ്ഥിതി)

പശ്ചിമം = പടിഞ്ഞാറ്. ഈ സന്ദർഭത്തിൽ, പിന്നോട്ടുള്ള എന്ന് വ്യക്തമാക്കുന്നു; നമസ്കാരം = അഭിവാദനം; ആസനം = യോഗാസനം.

പശ്ചിമനമസ്കാരാസനം അഥവാ വിപരീത പ്രാർഥനാസ്ഥിതി,  ശരീരത്തിന്റെ മേൽഭാഗം ശക്തിപ്പെടുത്തുന്നതിലൂടെ കൈകളിലും അടിവയറിലും പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. ഇതിനെ വിപരീത നമസ്കാരാസനം എന്നും വിളിക്കുന്നു.

എങ്ങനെ വിപരീത പ്രാർഥനാസ്ഥിതി ചെയ്യാം (പശ്ചിമനമസ്കാരാസനം)

  • നിവർന്നു നിൽക്കുക.
  • തോളുകൾ അയച്ചിടുകയും കാൽ മുട്ടുകൾ ചെറുതായി വളക്കുകയും ചെയ്യുക.
  • കൈകൾ രണ്ടും പുറകിലേക്ക് കൊണ്ടുവന്ന് കൈപ്പത്തികൾ സമം ചേർത്തു  ഭൂമിക്കഭിമുഖമായി വയ്ക്കുക.
  • ശ്വാസമെടുത്തുകൊണ്ട് വിരലുകൾ നെട്ടെല്ലിനോട് ചേർത്തു ആകാശത്തിനെ അഭിമുഖീകരിച്ചു കൊണ്ട് വയ്ക്കുക.
  • കാൽ മുട്ടുകൾ ഇപ്പോഴും ചെറുതായി വളച്ചിരിക്കുകയാണെന്നും കൈപ്പത്തികൾ പരസ്പരം ചേർത്തു പിടിച്ചിരിക്കുകയാണെന്നും ഉറപ്പു വരുത്തുക
  • ഈ അവസ്ഥയിൽ ശാസോച്ഛ്വാസം ചെയ്യുക.
  • ശ്വാസം പുറത്തേക്കു വിടുമ്പോൾ കൈവിരലുകൾ പതുക്കെ താഴോട്ടാക്കുക.
  • കൈകൾ രണ്ടും ശരീരത്തിന്റെ ഇരുവശത്തേക്ക് കൊണ്ടുവന്ന് വീണ്ടും നിവർന്നു നിൽക്കുക.

വിപരീത പ്രാർഥനാസ്ഥിതിയുടെ ഫലങ്ങൾ (പശ്ചിമനമസ്കാരാസനം)

  • അടിവയർ വികസിക്കുന്നതിലൂടെ ആഴമേറിയ ശ്വസനം സാധ്യമാകുന്നു.
  • നട്ടെല്ല് നിവർത്താൻ സഹായിക്കുന്നു.
  • ചുമലുകളിലെ സന്ധികളും നെഞ്ചിലെ പേശികളും ബലപ്പെടുത്തുന്നു.

വിപരീത പ്രാർഥനാസ്ഥിതിയുടെ ദോഷഫലങ്ങൾ (പശ്ചിമനമസ്കാരാസനം)

കുറഞ്ഞ രക്തസമ്മർദമുള്ളവരും  കൈകളിലോ ചുമലുകളിലോ പരിക്കേറ്റവരും ഈ യോഗാസനം ചെയ്യുന്നത് ഒഴിവാക്കുക.

Yoga practice helps develop the body and mind bringing a lot of health benefits yet is not a substitute for medicine. It is important to learn and practice yoga postures under the supervision of a trained Sri Sri Yoga teacher. In case of any medical condition, practice yoga postures after consulting a doctor and a Sri Sri Yoga teacher. Find a Sri Sri Yoga program at an Art of Living Center near you. Do you need information on programs or share feedback? Write to us at info@srisriyoga.in