ധ്യാനത്തിന്റെ കരുത്ത് മനസ്സിലാക്കൂ

“ധ്യാനിക്കുമ്പോൾ രോഗശാന്തി സംഭവിക്കുന്നു. മനസ്സ് ശാന്തവും പൂർണ്ണ സംതൃപ്തവും ഉത്സാഹമുള്ളതും ആകുമ്പോൾ, അത് ഒരു ലാസർ കിരണം പോലെയാണ്. അസ്വസ്ഥതകൾ ശമിപ്പിക്കുവാൻ അത് ശക്തമാകുന്നു", ശ്രീ ശ്രീ രവി ശങ്കർ 

ആരോഗ്യമുള്ള പൂമൊട്ടിനു മാത്രമേ വിരിയാൻ കഴിയുള്ളു, അതുപോലെ  നാം  ആരോഗ്യത്തോടിരിക്കുമ്പോൾ  മാത്രമേ നമ്മുടെ കഴിവുകൾ പൂർണ്ണമായും വികസിക്കുകയുള്ളു. മികച്ച ആരോഗ്യം നേടാൻ നമ്മുടെ മനസ്സിൽ ശാന്തതയും ഏകാഗ്രതയും വൈകാരിക സ്ഥിരതയും ഉണ്ടായിരിക്കണം. "സ്വാസ്ഥ്യം" എന്നാൽ ആരോഗ്യം. സ്വയം തന്നിൽ തന്നെ ഒതുങ്ങുക എന്നും നിർവചനം ഉണ്ട്. സ്വാസ്ഥ്യം അല്ലെങ്കിൽ ആരോഗ്യം ശരീരത്തിലും മനസ്സിലും മാത്രം ഒതുങ്ങുന്നില്ല, അത് ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിലെ  വ്യക്തത ഒരു വ്യക്തിയുടെ സ്വാസ്ഥ്യാവബോധം  വർദ്ധിപ്പിക്കുന്നു.

ധ്യാനത്തിന് എങ്ങനെ സുഖപ്പെടുത്താൻ കഴിയും എന്നറിയാൻ 6 മാർഗ്ഗങ്ങൾ

1.    ധ്യാനം പ്രാണൻ വർദ്ധിപ്പിക്കുന്നു ( ജീവോർജ്ജം )

പ്രാണനാണ് (ജീവോർജ്ജം ) ശരീരം മനസ്സ് എന്നിവയുടെ ആരോഗ്യത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും അടിസ്ഥാനം. ധ്യാനത്തിലൂടെ ഊർജ്ജം (prana) ലഭിക്കുന്നു. അപ്പോൾ ശരീരത്തിൽ കൂടുതൽ ഉത്സാഹവും ഊർജ്ജസ്വലതയും നിറയുന്നു. പ്രാണന്റെ അഭാവം ആലസ്യം, ഉന്മേഷ കുറവ്, നിരുത്സാഹം എന്നിവയ്ക്ക് കാരണമാകുന്നു.

  • ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കൂ
  • ധ്യാനം ശരീരത്തിൽ  പിരിമുറുക്കം ഉണ്ടാകുന്നത് തടയുന്നു
  • അടിഞ്ഞുകൂടിയ പിരിമുറുക്കം പുറംതള്ളുന്നു
  • ധ്യാനം ആരോഗ്യം മെച്ചപ്പെടുത്തുന്നു, സന്തോഷം വർദ്ധിപ്പിക്കുന്നു, മനസ്സ്                            സകാരാത്മകതയിൽ നിലനിർത്താൻ സഹായിക്കുന്നു
  • ധ്യാനം പരിശീലനം നിങ്ങളെ ശാന്തരാക്കുന്നു
  • ധ്യാനം മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നു

2.    ധ്യാനം രോഗം ഭേദമാക്കുന്നു

രോഗത്തിന്റെ ഉറവിടം മനസ്സാണെന്നു പറയപ്പെടുന്നു. മനസ്സിനെ അറിയൂ, അസ്വസ്ഥതകൾ അകറ്റൂ, രോഗത്തിൽ നിന്നും അതിവേഗം മുക്തി നേടാം

രോഗം ഉണ്ടാവാനുള്ള കാരണങ്ങൾ:

  • പ്രകൃതിയുടെ നിയമങ്ങൾ തെറ്റിക്കുമ്പോൾ: ഉദാഹരണം അമിതാഹാരം
  • പ്രകൃതിയാൽ അടിച്ചേല്പിക്കപെട്ടത് : ഉദാഹരണം ജലദോഷം, പകർച്ചവ്യാധി
  • കർമഫലം 

രോഗങ്ങളെ പ്രകൃതി തന്നെ ശമിപ്പിക്കുന്നു. ആരോഗ്യവും അനാരോഗ്യവും ഭൗതികപ്രകൃതിയുടെ ഭാഗമാണ്. ധ്യാനം പരിശീലിക്കുന്നതിലൂടെ പിരിമുറുക്കം, വ്യാകുലത, ഉത്ക്കണ്ഠ എന്നിവ ഇല്ലാതാകുന്നു. ധ്യാനത്തിലൂടെ സകാരാത്മകമായ മാനസികാവസ്ഥ നേടുന്നതിലൂടെ ശരീരത്തിനും, തലച്ചോറിനും നാഡീ വ്യൂഹങ്ങൾക്കും ഗുണകരമായ ഫലമുണ്ടാക്കുന്നു. ക്രമേണ രോഗം കുറയുന്നു.

രോഗത്തിൻ്റെ രഹസ്യ സ്വഭാവങ്ങളിൽ ഒന്ന് രോഗത്തെക്കുറിച്ചു വ്യാകുലപ്പെടുമ്പോൾ രോഗം മൂർച്ഛിക്കും എന്നതാണ്. ആരോഗ്യവും അനാരോഗ്യവും പരസ്പര പൂരകങ്ങളാണ്‌. ഇത് മനസ്സിലാക്കുകയും, മനസ്സിൽ സകാരാത്മകത ഉണ്ടാകുകയും ചെയ്യുമ്പോൾ, രോഗം ക്രമേണ അപ്രത്യക്ഷമാകുന്നു.     

3.    വൈകാരിക പ്രശ്നങ്ങൾ അകറ്റുന്നു

വിഷാദരോഗം വൈകാരിക മലിനീകരണം സൃഷ്ടിക്കുന്നതിനാൽ, ഭാവിയിൽ വിഷാദരോഗികളിൽ നിന്നും പിഴ ഈടാക്കുന്ന ഒരു സന്ദർഭം ഉണ്ടായേക്കാം. ചുറ്റുമുള്ളവരുടെ വാക്കുകൾ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കാം. അത് സമാധാനവും ആനന്ദവും നേരാം അല്ലെങ്കിൽ കോപം, അസൂയ, നിരാശ, ദുഃഖം എന്നീ നിഷേദാത്മക വികാരങ്ങൾ ഉണ്ടാക്കാം. നിങ്ങളുടെ മനസ്സ് കേന്ദ്രീകൃതമല്ലെങ്കിൽ നിങ്ങളെ ഇവയെല്ലാം അസ്വസ്ഥമാക്കും. ധ്യാനം വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. അഗാധമായ വിശ്രമവും മനസ്സിന് വ്യക്തതയും നേടാൻ 'ട്രാൻസ്ഫോർമിങ് ഇമോഷൻസ്', എന്ന ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ നയിക്കുന്ന നിയന്ത്രിത ധ്യാനം സഹായിക്കുന്നു

4.    ഉള്ളിൽ നിന്നും വികസിക്കൂ

ധ്യാനം ആദ്ധ്യാത്മിക പരിവർത്തനം നടത്തുന്നു.  നിങ്ങൾ ജീവിതത്തെ കൂടുതൽ അറിയുന്തോറും പ്രപഞ്ചസൃഷ്ടിയുടെ ദുരൂഹതകൾ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോൾ മനസ്സിൽ പല ചോദ്യങ്ങൾ ഉയരുന്നു, ജീവിതത്തിന്റെ അർത്ഥം എന്ത്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്, ഈ പ്രപഞ്ചം എന്ത്, സ്നേഹം എന്ത്, ജ്ഞാനം എന്ത് എന്നിങ്ങനെ.

നിങ്ങളുടെ ഉള്ളിൽ ഈ വക ചോദ്യങ്ങൾ ഉയർന്നാൽ, നിങ്ങൾ ഭാഗ്യശാലികളാണ്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനസ്സിലാക്കണം. ഇവയുടെ ഉത്തരങ്ങൾ പുസ്തകങ്ങളിൽ നിന്നും ലഭിക്കില്ല. ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ പരിവർത്തനത്തിനു സ്വയം ദൃക്‌സാക്ഷിയാകുന്നു. ഉള്ളിൽ നിന്നും പരിവർത്തനം ഉണ്ടാകുമ്പോൾ, മികച്ച ആരോഗ്യം പ്രകടമാകുന്നു.

സദാ ഒപ്പം നിലനിൽക്കുന്ന ശാന്തത അനുഭവിക്കണം എന്നുണ്ടോ? കോപം, അസ്വസ്ഥത എന്നിവ നിയന്ത്രിച്ച് അതിജീവനം സാധ്യമാക്കാൻ മാർഗ്ഗങ്ങൾ തേടുന്നുണ്ടോ? വിലയേറിയ ഒരു ഉപഹാരം നിങ്ങൾ സ്വയം സമർപ്പിക്കൂ: ശ്വാസത്തിന്റെ കരുത്ത്. സുദർശന ക്രിയയും ധ്യാനവും ഞങ്ങളുടെ ശില്പശാലയിലൂടെ അഭ്യസിക്കൂ.

5.    ലോകത്തെ ഗുണപ്പെടുത്തൂ

ധ്യാനം പരിസ്ഥിതി ശുദ്ധീകരിക്കുന്നു.

ധ്യാനത്തിലൂടെയും സുദർശനക്രിയയിലൂടെയും വിദ്വെഷം, അക്രമം എന്നിവ  സ്നേഹം, കാരുണ്യം, സാന്ത്വനം എന്നിവയിലേക്ക് പരിണമിക്കുന്നു.  കോപിഷ്ഠനായിരിക്കുന്ന വ്യക്തിയുടെ സമീപമുള്ള ഊർജ്ജം അസ്വസ്ഥത ഉണ്ടാക്കുന്നു. അതുപോലെ ഒത്തൊരുമയോടെ അല്ലെങ്കിൽ സന്തോഷത്തോടെ പ്രവൃത്തിയിൽ ഏർപെടുന്നവരുടെ ചുറ്റിലും വ്യത്യസ്തമായ തരംഗങ്ങൾ ഉണ്ടാകുന്നു. മനോഭാവങ്ങൾ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല, അത് ശരീരത്തിന് ചുറ്റും വലയം പ്രാപിക്കും എന്നതിനാലാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. മനോഭാവങ്ങൾ ചുറ്റുപാടും വ്യാപിക്കുന്നതിന്  കാരണം അത് പഞ്ചഭൂതങ്ങളെകാൾ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ആർദ്രമാണ് എന്നതിനാലാണ്. അഗ്നിയുടെ താപം ചുറ്റുപാടും വ്യാപിക്കും. അതുപോലെ, നിങ്ങൾ ദുഖിതനോ വിഷാദ രോഗിയോ ആയിരിക്കുമ്പോൾ നിങ്ങൾ മാത്രമല്ല അത് അനുഭവിക്കുന്നത്, നിങ്ങൾ ചുറ്റുപാടും വ്യാപിപ്പിക്കുന്നു. നിലവിലുള്ള ആഗോള തലത്തിലെ സംഘർഷം, രോഗവ്യാപനം എന്നീ സാഹചര്യങ്ങളിൽ, അല്പസമയം ധ്യാനിക്കുക എന്നത് വളരെ പ്രധാനമാണ്. ധ്യാനത്തിലൂടെ ചുറ്റുപാടുമുള്ള നിഷേദാത്മക തരംഗങ്ങൾ ദുർബലപ്പെടുകയും കൂടുതൽ ഒത്തൊരുമയുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. 

6. ചക്രങ്ങളെ സുഖപ്പെടുത്തുന്നു

7 ചക്രങ്ങൾ

  • സഹസ്രാര
  • ആജ്ഞ
  • വിശുദ്ധി
  • അനാഹത
  • മണിപുര
  • സ്വാധിഷ്ഠാന
  • മൂലാധാര

സ്ഥൂല ശരീരത്തിലെ നാഡികൾ, ഞരമ്പുകൾ, രക്തധമനികൾ എന്നീ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ   ഊർജ്ജ സ്ഥാനങ്ങളാണ് ചക്രങ്ങൾ. ഏഴു ചക്രങ്ങളിൽ ഓരോന്നിനും ഓരോ വികാരത്തിൻറെമേൽ അതിന്റെതായ ചൈതന്യവും സ്വാധീനവും ഉണ്ടാകുന്നു. ആര്ട്ട് ഓഫ് ലിവിങ്ന്റെ നിയന്ത്രിത ധ്യാനമായ "ചക്ര ഹീലിങ്" ഈ ചക്രങ്ങളെ സജ്ജീവമാക്കുകയും  കാര്യക്ഷമതയെ ഉയർത്തുകയും ചെയ്യുന്നു.

സുദർശനക്രിയയും ധ്യാനവും

രോഗശമനത്തിനു സഹായിക്കുന്ന ശ്വസന പ്രക്രിയയായ സുദർശനക്രിയയാണ് ആര്ട്ട് ഓഫ് ലിവിങ്ങിന്റെ ആധാരം.  ഈ വിശേഷ ശ്വസന പ്രക്രിയ അധികമായ ഊർജ്ജം, ഒപ്പം താഴെ കാണുന്ന പ്രയോജനങ്ങളും നല്കുന്നു. 

  •  ഓരോ കോശത്തിലും പ്രാണവായു നിറയുകയും പുതു ജീവൻ തുളുമ്പുകയും ചെയ്യുന്നു
  • നിഷേദാത്മക വികാരങ്ങൾ ശരീരത്തിൽ നിന്നും പുറത്തേക്കു തള്ളുന്നു.
  • ഉത്കണ്ഠ, വിഷാദം, ആലസ്യം എന്നിവ അകറ്റുന്നു.
  • ശരീരത്തിനും, മനസ്സിനും ആശ്വാസം നൽകുന്നു
  •  

നിരന്തരമായ പരിശീലനത്തിലൂടെ ഒരു വ്യക്തിയുടെ മനസ്സിൽ ശാന്തതയും, ജാഗ്രതയും വ്യക്തതയും ഉണ്ടാകുന്നു. ഓരോ നിമിഷത്തിലും ആനന്ദം നിലനിൽക്കുമ്പോൾ ഹൃദയത്തിൽ നിന്നും പുഞ്ചിരിക്കാൻ കഴിയുന്നു.

ധ്യാനത്തിന് പ്രയോജനങ്ങൾ അനവധി, അതിനാൽ സമ്പുഷ്ടമായ ജീവിതം നയിക്കാൻ ഓരോ വ്യക്തിയും സ്വയം ആന്തരികതയിലേക്കു ഇറങ്ങി ചെല്ലുക.