ഏത് യോഗനിലയിലാണ് ഞാൻ ധ്യാനത്തിനായി ഇരിക്കേണ്ടത്?

“നിങ്ങൾക്ക് ഒരു കാലിൽ നിൽക്കാനും ധ്യാനിക്കാനും ആഗ്രഹമുണ്ടെങ്കിൽ അതും നല്ലതാണ്,” ഈ ചോദ്യത്തിന് മറുപടി നൽകുമ്പോൾ മുതിർന്ന ആർട്ട് ഓഫ് ലിവിംഗ് അധ്യാപകനായ ദിനേശ് ഗോഡ്കെ പുഞ്ചിരിച്ചു. “നിങ്ങൾക്ക് സുഖകരവും സ്ഥിരമായി പിടിച്ചുനിൽക്കാവുന്നതുമായ ഏതൊരുരീതിയിലും നിങ്ങൾക്ക് ധ്യാനിക്കാം. . ”

ആശ്ചര്യപ്പെട്ടോ? പതഞ്ജലി യോഗ സൂത്രങ്ങൾ, യോഗയെക്കുറിച്ചുള്ള ഒരു പുരാതന ഗ്രന്ഥം ആസനത്തെ (യോഗവിന്യാസത്തെ ) " സ്ഥിരം സുഖം ആസനം" എന്നാണ് വിശേഷിപ്പിക്കുന്നത്, അതായത് ഒരു ആസനംഎന്ന് പറയുന്നത് സ്ഥിരവും സുഖകരവുമായ അവസ്ഥയാണ് .

ഒരിടത്ത് തന്നെ ഇരിക്കാൻ നിങ്ങൾക്ക് വിഷമം തോന്നുന്നുണ്ടോ? ഇനിപ്പറയുന്നതിൽ ഏതെങ്കിലും അല്ലെങ്കിൽ ഇതിന്റെ സങ്കലനം പരീക്ഷിക്കുക: സുക്ഷമ യോഗ ചെയ്യാൻ 7 മിനിറ്റ് മാറ്റിവെയ്ക്കുക ഒരു കസേരയിൽ ഇരുന്നു പോലും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. നിവർന്നു കയ്യും കാലും വലിച്ചുനീട്ടാൻ നിങ്ങൾക്ക് സമയവും സ്ഥലവും ഉണ്ടെങ്കിൽ ഒരു യോഗ പായയിൽ കിടന്ന് നിങ്ങൾക്ക് പത്മ-സാധന ചെയ്യാൻ കഴിയും ഇതിനു ശേഷം നാഡി ശോധന പ്രാണായാമം ചെയ്യുക (ഇതര നാസാരന്ധ്ര ശ്വസന രീതി).

ഉന്മേഷദായകമായ ധ്യാനാനുഭവത്തിനായി എങ്ങനെ ഇരിക്കാമെന്നതിനെക്കുറിച്ചുള്ള ചില പ്രധാന വീക്ഷണങ്ങൾ ഇതാ.

അലസമായല്ല , അനായാസമായി ഇരിക്കുക

ഒരു ധിക്കാരിയായ വിദ്യാർത്ഥി ഒരിക്കൽ പറഞ്ഞു, ടെലിവിഷന് മുന്നിൽ ഒരു പൊതി ഉരുളക്കിഴങ്ങ് ചിപ്സുമായി കിടക്കുമ്പോളാണ് തനിക്ക് ഏറ്റവും സ്ഥിരതയാർന്നതും സുഖപ്രദവുമായ സ്ഥിതിയെന്ന് . ഈ സ്ഥിതിയിൽ ധ്യാനം നടക്കില്ല. നിങ്ങൾക്ക് യോഗ നിദ്ര ചെയ്യാൻ കഴിയുന്ന ശവാസനത്തിലും (മൃതദേഹത്തിന്റെ സ്ഥിതി ) ഇല്ല.

മിക്കവരും യോഗാസനത്തിൽ ധ്യാനത്തിനായി ഇരിക്കുന്നു, ഉദാഹരണത്തിന്: പദ്മാസന (ലോട്ടസ് പോസ്), വജ്രാസന (തണ്ടർബോൾട്ട് പോസ്), സുഖാസന (ക്രോസ് ലെഗ്ഡ് പോസ്). ഈ യോഗ ആസനങ്ങൾ അടിവയറ്റിലെ മർദ്ദം കുറയ്ക്കുകയും പുറം നേരെയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ അംഗവിന്യാസങ്ങൾ ചുവടെ വിവരിച്ചിരിക്കുന്നു. നിങ്ങളുടെ ശരീരം, തോളുകൾ, കഴുത്ത് എന്നിവ തളർത്തിയിടുക .നിങ്ങളുടെ തലയും പിൻവശവും നേരെ വയ്ക്കുക.

ധ്യാനത്തിനായി ഒരു യോഗ ആസനം തിരഞ്ഞെടുക്കുക

സുഖാസനം (ക്രോസ് ലെഗ്ഡ് പോസ്)

കാലുകൾ അന്യോന്യം കുറുകെ വെച്ച് ഇരിക്കുക.

നിങ്ങളുടെ കൈമുട്ടുകൾ ശരീരത്തോട് അല്പം അടുപ്പിക്കുക.

ആകാശത്തിന് അഭിമുഖമായി കൈകൾ കാൽമുട്ടുകളിൽ വിശ്രമിക്കുക.

നട്ടെല്ല് നിവർന്ന് തല നേരെ വയ്ക്കുക.

"സുഖ" എന്നാൽ സന്തോഷം എന്നാണ് അർത്ഥമാക്കുന്നത്. പുഞ്ചിരിക്കാൻ മറക്കരുത്. നിങ്ങൾക്ക് കാലുകൾ കുറുകെ വെയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു കസേരയിൽ ഇരുന്ന് ധ്യാനിക്കാം. നിങ്ങൾക്ക് ഒരു മതിലിൽ ചാരി വിശ്രമിക്കാവുന്നതാണ്

സുഖാസനത്തിൽ ഇരിക്കുന്നതിന്റെ പ്രയോജനം മനസിലാക്കാനായി കൂടുതൽ വായിക്കുക - ആരോഗ്യകരമായ ഭക്ഷണം

പദ്മാസന (ലോട്ടസ് പോസ്)

ഇത് ഏറ്റവും ജനപ്രിയവും അറിയപ്പെടുന്നതുമായ ആസനമാണ് . ഇത് നിങ്ങളുടെ നട്ടെല്ല് നിവർന്നുനിൽക്കാൻ സഹായിക്കുന്നതിനാൽ, ധ്യാനത്തിന് ,ഇത് നിങ്ങളുടെ പ്രിയപ്പെട്ട ആസനമാകും

ഇരുന്നതിനു ശേഷം നിങ്ങളുടെ കാലുകൾ പൂർണ്ണമായും നീട്ടുക.

വലതു കാൽ കാൽമുട്ട് വളച്ച് വലതു കാൽ ഇടത് തുടയുടെ അടിയിൽ വയ്ക്കുക. ഇപ്പോൾ ഇടത് കാൽ കാൽമുട്ട് വളച്ച് ഇടത് കാൽ വലത് തുടയിൽ വയ്ക്കുക.

മടമ്പ് ആകാശത്തെ അഭിമുഖീകരിക്കട്ടെ. കൈകൾ ആകാശത്തിന് അഭിമുഖമായി കാൽമുട്ടുകളിലും കൈപ്പത്തികളിലും വിശ്രമിക്കട്ടെ. നട്ടെല്ല് നിവർന്ന് തല നേരെ വയ്ക്കുക.

വജ്രാസന (തണ്ടർബോൾട്ട് പോസ്)

മുട്ടുകുത്തി പരസ്പരം മുട്ടുകൾ സ്പർശിച്ചുകൊണ്ട് ഇരിക്കുക

നിങ്ങളുടെ പാദങ്ങൾ രൂപംകൊണ്ട അറയിൽ ഇരിക്കുക. ഉപ്പുകുറ്റിയിൽ ഇരിക്കരുത്.

കൈകൾ തുടകളിൽ മുകളിലേക്ക് തിരിച്ചു വയ്ക്കുക. നിങ്ങളുടെ നട്ടെല്ല് നിവർന്ന് തല നേരെ വയ്ക്കുക.

നുറുങ്ങ്: ഒരു തൂവാല ചുരുട്ടുക അല്ലെങ്കിൽ ഒരു നേർത്ത തലയിണ നിങ്ങളുടെ കണങ്കാലിന് കീഴിൽ വയ്ക്കുക.

തുടകളുടെയും കണങ്കാലിന്റെയും പേശികളെ വജ്രാസനം ശക്തിപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

വരൂ നമുക്ക് ഒരു യോഗാസനത്തിലിരുന്നു നിർദേശങ്ങൾ പാലിച്ചു ഒന്ന് ധ്യാനിക്കാം (ധ്യാനത്തിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള ശ്രീ ശ്രീയുടെ പ്രസംഗത്തെ അടിസ്ഥാനമാക്കി .)