മത്സ്യാസനം

മത്സ്യാസനം

മത്സ്യാസനം, ജലത്തിൽ ചെയ്‌താൽ, മത്സ്യത്തെ പോലെ ജലത്തിൽ പൊങ്ങിയൊഴുകാൻ ശരീരത്തെ അനുവദിക്കുന്നു; അതിനാൽ ഈ പേര് വന്നു.

എങ്ങനെ മത്സ്യാസനം ചെയ്യാം

- മലർന്നു കിടക്കുക. കാൽപ്പാദങ്ങൾ അടുപ്പിച്ചു വയ്‌ക്കുകയും കൈകൾ അയവാക്കി ശരീരത്തോടു ചേർത്ത് വയ്‌ക്കുക.

- കൈകൾ അരക്കെട്ടിനു പിന്നിൽ, കൈപ്പത്തി താഴേക്ക് പിടിച്ച്, വയ്‌ക്കുക. കൈമുട്ടുകൾ അടുപ്പിച്ച് വയ്‌ക്കുക.

- ശ്വാസമെടുത്തു കൊണ്ട്, തലയും നെഞ്ചും ഉയർത്തുക.

- നെഞ്ച് ഉയർത്തി വച്ചുകൊണ്ട് തന്നെ, തല പിന്നിലേക്ക് കൊണ്ടുവന്ന്, തലയുടെ മുകൾഭാഗം കൊണ്ട് തറയിൽ തൊടുക.

- ശിരസ്സ് മൃദുവായി തറയിൽ മുട്ടിച്ചു കൊണ്ട് തന്നെ, കൈമുട്ടുകൾ തറയിൽ ബലമായി അമർത്തുക, ശരീരഭാരം ശിരസ്സിൽ അല്ലാതെ കൈമുട്ടുകളിൽ കൊടുത്തുകൊണ്ട്. തോളെല്ലിൽ നിന്നും നെഞ്ച് മുകളിലേക്ക് ഉയർത്തുക. തുടയും കാലുകളും തറയിൽ അമർത്തുക.

- ശാന്തവും ദീർഘവുമായി ശ്വാസം ഉള്ളിലേക്കെടുത്തും പുറത്തേക്ക് വിട്ടുകൊണ്ടും, സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നിടത്തോളം സമയം ആസനം നിലനിർത്തുക.

- ഇനി തല ഉയർത്തുക, നെഞ്ചും തലയും തറയിലേക്ക് കൊണ്ടുവരുക. കൈകൾ തിരികെ കൊണ്ടുവന്ന് ശരീരത്തിന് ഇരുവശത്തും വയ്‌ക്കുക. വിശ്രമിക്കുക

മത്സ്യാസനത്തിന്റെ പ്രയോജനങ്ങൾ:

- നെഞ്ചും കഴുത്തും വിസ്തൃതമാക്കുന്നു.

- കഴുത്തിന്റെയും തോളുകളുടെയും പിരിമുറുക്കം കുറയ്‌ക്കുന്നു.

- ആഴത്തിലുള്ള ശ്വാസോച്ഛ്വാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽനിന്നും ആശ്വാസം ലഭിക്കുന്നു.

- തൈറോയിഡ്, പിറ്റ്യൂട്ടറി, പീനിയൽ ഗ്രന്ഥികൾക്ക് സ്വാസ്ഥ്യം നൽകുന്നു.

ദോഷ ഫലങ്ങൾ

- രക്തസമ്മർദ്ദം കൂടുതലോ കുറവോ ആണെങ്കിൽ ഈ ആസനം ഒഴിവാക്കുക

- മൈഗ്രൈൻ ഉള്ളവരും ഇൻസോംനിയ ഉള്ളവരും മത്സ്യാസനം ഒഴിവാക്കുക. നടുവിനോ കഴുത്തിനോ ഗൗരവമായ പരുക്കുള്ളവർ ഈ ആസനം പൂർണ്ണമായും ഒഴിവാക്കുക.